മൂവാറ്റുപുഴ: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനം വന്നതോടെ മൂവാറ്റുപുഴയിലെ പ്രദേശങ്ങളില്‍ നിന്ന് പ്രളയഭീതിയും ആശങ്കകളും ഒഴിഞ്ഞുതുടങ്ങി. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് അപകടനിലയില്‍ നിന്ന് മുന്നറിയിപ്പ് നിരപ്പിലേക്ക് താഴ്ന്നതോടെയാണ് ആശങ്ക അകലുന്നത്.
മലങ്കര ഡാമിന്റെ ആറു ഷട്ടറുകളില്‍ അഞ്ചു ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്, ഓരോ ഷട്ടറില്‍നിന്ന് 50 സെന്റീമീറ്റര്‍ വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മൂവാറ്റുപുഴ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ സ്വന്തം വീടുകളിലേക്കും ബന്ധുക്കളുടെ വീടുകളിലേക്കും മടങ്ങിത്തുടങ്ങി.
ശനിയാഴ്ച പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് വാഴപ്പിള്ളി സ്കൂള്‍, ടൗണ്‍ യുപി സ്കൂള്‍, മാറാടി യുപി സ്കൂള്‍, കടാതി എന്‍എസ്എസ് കരയോഗം, കടാതി സണ്‍ഡേ സ്കൂള്‍, കാവുങ്കര വനിതാ സെന്റര്‍, കുര്യന്മല കമ്യൂണിറ്റി സെന്റെര്, ലൊറേറ്റ ആശ്രമം എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിരുന്നത്.
ഇന്നലെ മഴ മാറിയതിനെ തുടര്‍ന്ന് ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ഭൂരിഭാഗം കുടുംബങ്ങളും തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ടെന്ന് താലൂക്ക് അധികൃതര്‍ സ്ഥിരീകരിച്ചു.
വെള്ളം കയറിയ വീടുകളില്‍ മൂവാറ്റുപുഴ നഗരസഭാ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.